പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം; സ്ത്രീ പീ‍ഡനക്കേസിലെ പ്രതി കഴുത്തു മുറിച്ചു,

കൊല്ലം: കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ വാറണ്ട് പ്രതി കഴുത്ത് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുമ്മിള്‍ സ്വദേശിയായ റിജു ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്ത് മുറിക്കുകയായിരുന്നു

സ്ത്രീ പീ‍ഡനക്കേസില്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.

2012ല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതിയാണ് കുമ്മിള്‍ സ്വദേശി റിജു. കേസിൻ്റെ വിചാരണാ നടപടികള്‍ക്കായി പ്രതി കോടതിയില്‍ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് കടയ്ക്കല്‍ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്. 

സ്റ്റേഷനിലെത്തിയ റിജു കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തില്‍ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തില്‍ ഇറങ്ങാത്തതിനാല്‍ മാത്രം ജീവൻ രക്ഷിക്കാനായി. 

ജയിലില്‍ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിന്‍റെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !