റിയാദ്: റിയാദ് എയർപ്പോർട്ടില്‍ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി.
റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടി.വി. സഫറുല്ല (55) ആണ് മരിച്ചത്.വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗണ്‍സിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്.
മക്കള്‍: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്കൂള്‍ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങള്‍: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെല്‍ഫെയർ വിങ്ങും രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.