കോതമംഗലം :കേരളത്തിൽ സിപിഎം -കോണ്ഗ്രസ് -ലീഗ് സഖ്യം ആർഎസ്‌സ് അജണ്ടക്ക് വേണ്ടി പണിയെടുക്കുന്കയാണെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.
പിണറായി പോലിസ് -ആർഎസ്എസ് ബന്ധം കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ എറണാകുളം ജില്ലാ തല ഉത്ഘാടനം നെല്ലികുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വർണ്ണക്കടത് -ലഹരി റാക്കറ്റുകളെ നിയന്ത്രിക്കുന്ന -ബിജെപിക്ക് അധികാരം ലഭിക്കാൻ വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്യുന്ന എഡിജിപിയെ അജിത് കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റാൻ കഴിവില്ലാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ച ഡീൽ എന്താണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്.
കേരളത്തിന്റെ അനൗദ്യോഗിക ആഭ്യന്തര മന്ത്രിയായി വത്സൻ തില്ലങ്കേരിയെ വാഴിച്ചത് പാർട്ടിയുടെ കൂടെ അറിവോടെയാണോ എന്നും അറിയേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത് അലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു.ഷമീർ മഞ്ഞാലി, ലത്തീഫ് കെഎം, ബാബു മാത്യു, മുഹമ്മദ് ഷമീർ, നാസർ എളമന, ഷാനവാസ് സിഎസ്, സുധീർ എലൂക്കര എന്നിവർ നേതൃത്വം നൽകി.
കോതമംഗലം മണ്ഡലം പ്രസിഡന്റ് നിയാസ് മക്കാരിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് കാമ്പയിൻ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നാസർ മൗലവി നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.