പാലാ: അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ.
തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഒക്ടോബർ 19ന് രാവിലെ 9:45 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു.നാനാജാതിമതസ്ഥർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കിഴതടിയൂർ പള്ളിയിലെ തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി റവ. ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു.
തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30 , 7 ,10, 12 ഉച്ചകഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു.
27 ന് ജപമാല പ്രദക്ഷിണം കുരിശുപള്ളിയിലേയ്ക്ക്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 28 ന് രാവിലെ 5: 15 മുതൽ നെയ്യപ്പ നേർച്ച വിതരണവും പത്തുമണിക്ക് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു.ഉച്ചയ്ക്ക് 12 ന് ടൗൺ ചുറ്റിയുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.