പാലക്കാട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വൻ തിരിച്ചുവരവ് നടത്തി.
ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്‌എസ് കോളേജും എസ്‌എഫ്‌ഐ നേടി.പാലക്കാട് വിക്ടോറിയ കോളേജില്‍ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സണ്‍ നിധിൻ ഫാത്തിമ പരാജയപ്പെട്ടു. കെഎസ്‌യു പാനലില്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്കാണ് നിധിൻ ഫാത്തിമ മത്സരിച്ചത്. ചെയർമാൻ സ്ഥാനം ഉള്‍പ്പടെ ജയിച്ച എസ്‌എഫ്‌ഐ ഏഴ് വർഷത്തിന് ശേഷം കോളേജ് യൂണിയൻ ഭരണം പിടിച്ചു.
പട്ടാമ്പി സംസ്കൃത കോളേജ് യൂണിയനിലെ മുഴുവൻ ജനറല്‍ സീറ്റുകളും എസ്‌എഫ്‌ഐ വിജയിച്ചു. 40 വർഷത്തോളം എസ്‌എഫ്‌ഐ ആധിപത്യം തുടർന്ന കലാലയത്തില്‍ കഴിഞ്ഞ തവണ കെഎസ്‌യു മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഇതോടൊപ്പം നെന്മാറ എൻഎസ്‌എസ് കോളേജിലും എല്ലാ ജനറല്‍ സീറ്റുകളം എസ്‌എഫ്‌ഐ സ്ഥാനാർത്ഥികള്‍ ജയിച്ചു.
തൃശൂർ സെന്റ് തോമസ് കോളേജിലും കെഎസ്‌യുവിന് തിരിച്ചടിയേറ്റു. ഇവിടെ ഒൻപത് ജനറല്‍ സീറ്റുകളില്‍ എട്ട് സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർത്ഥികളാണ് ജയിച്ചത്.
കാലിക്കറ്റ് സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയുടേത് വലിയ തിരിച്ചുവരവെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രതികരിച്ചു.
കടന്നാക്രമങ്ങള്‍ക്കിടയിലും എസ്‌എഫ്‌ഐയില്‍ വിദ്യാർത്ഥികള്‍ വിശ്വാസം അർപ്പിച്ചു. വിക്ടോറിയ ഉള്‍പ്പെടെ തിരിച്ചുപിടിച്ചത് അതിൻ്റെ ഉദാഹരണം. പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ആർഷോ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.