റ്റാംപ: ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഫ്ലോറിഡയിലെ സിയസ്റ്റ കീയ്ക്ക് സമീപം മണിക്കൂറിൽ 120 മൈൽ വേഗതയിൽ വീശിയ മിൽട്ടൻ കൊടുങ്കാറ്റ് മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായിട്ടാണ് കരയിലേക്ക് പ്രവേശിച്ചത്.
മിൽട്ടന്റെ സഞ്ചാരപഥത്തില്‍ മാറ്റങ്ങൾ തുടരാനിടയുണ്ട്. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍, ജനങ്ങളോട് ഒഴിഞ്ഞുപോകാനും അഭ്യർഥിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് എത്തുന്ന രണ്ടാമത്തെ ഭീമന്‍ ചുഴലിക്കാറ്റാണ് മില്‍ട്ടൻ.ഫ്ലോറിഡയുടെ മുഴുവന്‍ ഉപദ്വീപ് ഭാഗവും മുന്നറിയിപ്പ് പ്രകാരം അപകടത്തിലാണെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി. ജനങ്ങൾ ഒഴിഞ്ഞു പോകുന്നതിനാൽ എയര്‍ലൈനുകൾ അധിക സർവീസ് നടത്തി. ഹൈവേകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ഗ്യാസ് സ്റ്റേഷനുകളില്‍ ഇന്ധനം തീരുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.രണ്ടാഴ്ചയ്ക്കിടെ ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് എത്തിയ മിൽട്ടൺ നാടും നഗരവും ചുഴറ്റിയെറിയുന്നതായി റിപ്പോർട്ടുകൾ
0
വ്യാഴാഴ്ച, ഒക്ടോബർ 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.