പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി. കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിടാൻ തീരുമാനിച്ചു.
ഇന്ന് ഉച്ചയ്ക്ക് 11.30 യ്ക്ക് വാർത്താ സമ്മേളനം നടത്തി സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലാണ് കോണ്‍ഗ്രസില്‍ അതൃപ്തിയുള്ളത്. ഷാഫി പറമ്പിലാണ് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് ആരോപിച്ച് പാർട്ടി വിട്ട പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. പിന്നാലെയാണ് കോണ്‍ഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌യു മുൻ നേതാവും പാർട്ടി വിടാൻ തീരുമാനിച്ചത്.പുകയുന്ന രാഷ്ട്രീയം, സരിന് പുറകെ വീണ്ടും രാജി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അതൃപ്തി; പാലക്കാട് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റും സിപിഎമ്മിലേക്ക്
0
ശനിയാഴ്ച, ഒക്ടോബർ 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.