ഡബ്ലിൻ :പൊതു പാര്‍ക്കിങ് മീറ്ററുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അയർലൻഡിലെ കൗണ്ടി കൗണ്‍സില്‍ അധികൃതർ രംഗത്ത്.
പാര്‍ക്കിങ് ഫീസ് നല്‍കുന്ന പേ ആന്‍ഡ് ഡിസ്‌പ്ലേ മെഷീനുകളുടെ സൈഡിലും, ശരിയായ ക്യുആര്‍ കോഡിന് മുകളിലുമായി വ്യാജ കോഡുകള്‍ ഒട്ടിച്ചു തട്ടിപ്പുകൾ വ്യാപകമാകുന്നു എന്നാണ് ഫിന്‍ഗാൾ, വിക്ക്‌ലോ കൗണ്ടി കൗൺസിലുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കൗൺസിലുകൾ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരിക്കുന്ന വിഡിയോകളിൽ തട്ടിപ്പ് രീതി വ്യക്തമായി വിവരിക്കുന്നുണ്ട്.യഥാര്‍ഥ ക്യുആര്‍ കോഡിന് പകരം ഈ കോഡ് സ്‌കാന്‍ ചെയ്താല്‍, വ്യാജ വെബ്‌സൈറ്റിലാണ് എത്തുക. വ്യാജ സൈറ്റിൽ നിന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍ നമ്പര്‍, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ എന്നിവയെല്ലാം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതായി പറയുന്ന കൗണ്‍സില്‍ സംഭവം അന്വേഷിക്കുന്നതിനായി അയർലൻഡിലെ പൊലീസ് സേനയായ ഗാര്‍ഡയുമായി ബന്ധപ്പെട്ടതായും വ്യക്തമാക്കി.
ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡയും അറിയിച്ചിട്ടുണ്ട്. പേസോൺ ആണ് കൗണ്‍സിലുകള്‍ക്ക് വേണ്ടി ഇത്തരം മെഷീനുകള്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നത്. തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നതിനാൽ മെഷീനുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പകരം പേസോൺ ആപ്പ് വഴി പാര്‍ക്കിങ് ഫീ അടയ്ക്കണമെന്ന് കൗൺസിൽ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.