ആകാശ സ്വപ്നങ്ങള്‍ യാഥാത്ഥ്യമായി: പതിനേഴാം വയസില്‍ ആകാശം കീഴടക്കാൻ പറന്നുയര്‍ന്ന് കണ്ണൻ,

പാലക്കാട്: ആഫ്രിക്കൻ നീലാകാശം കീഴടക്കുമ്പോള്‍ എം.കണ്ണന് പ്രായം പതിനേഴ്. പാലക്കാട്ടെ വീട്ടിലിരുന്ന് കണ്ട ആകാശ സ്വപ്നങ്ങള്‍ എത്തിപ്പിടിച്ച കണ്ണൻ, ടുണീഷ്യൻ വ്യോമമേഖലയില്‍ വിമാനം പറത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി.


ആഗസ്റ്റ് 14നാണ് ടുണീഷ്യയില്‍ നാലുസീറ്റുള്ള ഡയമണ്ട് ബി.എ 40 വിമാനത്തില്‍ കണ്ണൻ പറന്നത്. പറളി കിണാവല്ലൂർ പത്മശ്രീ'യില്‍ എം.കെ.മുകേഷിന്റെയും കെ.സി.സരിതയുടെയും മകനാണ്.

പൈലറ്റാകണമെന്ന് ചെറുപ്പത്തിലേ മനസിലുറപ്പിച്ചതാണ്. പറളി ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്ടു കഴിഞ്ഞ് തൃശൂരിലുള്ള 'റയാൻ എയർ' ഫ്‌ളൈയിംഗ് സ്ഥാപനത്തില്‍ ചേർന്നു. എയർ നാവിഗേഷൻ, മെറ്റീരിയോളജി, എയർ റെഗുലേഷൻ പരീക്ഷകളും ക്ലാസ് 1, ക്ലാസ് 2 മെഡിക്കല്‍ പരിശോധനകളും പൂർത്തിയാക്കിയാണ് പൈലറ്റ് പരിശീലനം ആരംഭിച്ചത്. 

കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനത്തിനെത്തിയ കണ്ണന്റെ മികവ് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ വികാസ് വിക്രം ദാസ് നായരാണ് ടുണീഷ്യയിലേക്കുള്ള വഴി തുറന്നത്. ടുണീഷ്യയിലെ സേഫ് ഫ്‌ളൈറ്റ് അക്കാഡമിയുടെ സ്‌കോളർഷിപ്പോടെയുള്ള പരിശീലനത്തിലാണ് കണ്ണന് വിമാനം പറപ്പിക്കാൻ അവസരം ലഭിച്ചത്.

ഇന്ത്യയില്‍ കൊമേഴേസ്യല്‍ പൈലറ്റ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം 18 ആണ്. സഹോദരൻ ഏഴാം ക്ലാസുകാരനായ നന്ദൻ വാള്‍പ്പയറ്റില്‍ ദേശീയതലത്തില്‍ മത്സരിച്ചിട്ടുണ്ട്.

സ്പോർട്ട്സ് ആംസ് ലൈസൻസി

ഷൂട്ടിംഗ് താരം കൂടിയായ കണ്ണൻ ഏറ്റവും പ്രായം കുറഞ്ഞ സ്‌പോർട്സ് ആംസ് ലൈസൻസിയുമാണ്. 2020ല്‍ 13 വയസില്‍ തോക്ക് ലൈസൻസ് നേടി. 25 മീറ്റർ സ്‌പോർട്സ് പിസ്റ്റള്‍, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റള്‍, 50 മീറ്റർ ഫ്രീ പിസ്റ്റള്‍, 10 മീറ്റർ എയർ പിസ്റ്റള്‍ വിഭാഗങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !