ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുല്‍ ഗാന്ധിയായിരിക്കണമെന്ന് പോസ്റ്റ്: നടനെതിരെ കേസ്,

ഭുവനേശ്വർ: ബാബ സിദ്ദീഖിയെ വെടിവെച്ച്‌ കൊന്ന ബിഷ്ണോയി സംഘത്തിന്‍റെ അടുത്ത ലക്ഷ്യം രാഹുല്‍ ഗാന്ധിയായിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ഒഡിയ നടനെതിരെ കേസ്.

നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെയാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ നടൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

 മൊഹന്തിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന നാഷണല്‍ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്‌.യു.ഐ) പ്രസിഡന്‍റ് ഉദിത് പ്രധാൻ പരാതി നല്‍കുകയായിരുന്നു. പരാതിക്കൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്.

കേസ് വിവാദവുമായതോടെ ക്ഷമാപണം നടത്തി ബുദ്ധാദിത്യ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹത്തെ അപമാനിക്കാൻ കരുതിയായിരുന്നില്ലെന്നും ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചെങ്കില്‍ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നെന്നും നടൻ ഫേസ്ബുക്കില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !