കോട്ടയം: കെ - റെയില്‍ വിരുദ്ധ സമരത്തില്‍ കേസ് ചുമത്തപ്പെട്ട പ്രതികളെ വെറുതെ വിട്ട് കോടതി. പാറാമ്പുഴ കുഴിയാലിപ്പടിയില്‍ കെ - റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞ കേസിലെ പ്രതികളേയാണ് വെറുതെ വിട്ടത്.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ നിസാമിന്റേതാണ് നടപടി. കേസ് നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രതികളെ വെറുതെ വിട്ടത്.ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിന്‍സ് ലൂക്കോസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാബു മാത്യു, ലിസി കുര്യന്, വിനു ആര്. മോഹന്‍, എ വി അനീഷ്, കെ ജെ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികളായി ഉണ്ടായിരുന്നത്.
ഇവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കെ - റെയില്‍ കുറ്റി പിഴുത് മാറ്റിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് 7594 രൂപയുടെ നഷ്ടം വരുത്തി എന്നതായിരുന്നു കേസ്.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമ പ്രകാരം ഗാന്ധിനഗര്‍ പൊലീസ് ആണ് കേസെടുത്തിരുന്നത്. എന്നാല്‍ കെ - റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
അതിനാല്‍ കുറ്റം പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കിയെന്ന പ്രോസിക്യൂഷന് വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു.
കെ-റെയില്‍ കോര്പറേഷന് ലിമിറ്റഡ് സ്ഥാപിച്ച കുറ്റികള്‍ പൊതുസ്ഥലത്താണെന്ന് തെളിയിക്കുന്ന ഔദ്യോഗിക ഗസറ്റ് പബ്ലിക്കേഷന്‍ ഹാജരാക്കാനും പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.
കെ - റെയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖയും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.മാത്രമല്ല കല്ലിടുന്നതിന് മുമ്പ് സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല എന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ജയ്സണ്‍ ജോസഫ് ഒഴുകയില്‍, അഡ്വ. കെ ആര് രാജേഷ്, അഡ്വ. നൃപന് വടക്കന്‍ എന്നിവര്‍ കോടതിയില്‍ ഉന്നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി നടപടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.