വെല്ലിംഗ്ടണ്‍:വരുന്ന 50 വർഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭീകരമായ ഭൂചലനം ന്യൂസിലൻഡില്‍ ഉണ്ടാകാമത്രെ. ന്യൂസിലൻഡിലെ ആല്‍പൈൻ ഫോള്‍ട്ട് മേഖലയില്‍ റിക്ടർ സ്കെയിലില്‍ 8ല്‍ കൂടുതല്‍ തീവ്രതയുള്ള ഭൂചലനത്തിന് സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ
പറയുന്നത്. ന്യൂസിലൻഡിന്റെ തെക്ക് സൗത്ത് ഐലൻഡില്‍ നിന്ന് കിലോമീറ്ററുകളോളം നീളത്തിലാണ് ആല്‍പൈൻ ഫോള്‍ട്ട് എന്നറിയപ്പെടുന്ന ഭീമൻ വിള്ളലുള്ളത്.ഇവിടെ നിന്നാണ് സതേണ്‍ ആല്‍പ്സ് പർവത നിരകള്‍ ഉത്ഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ ഭൂചലനങ്ങളുടെ ഫലമായാണ് ആല്‍പൈൻ ഫോള്‍ട്ട് രൂപപ്പെട്ടത്.
ഇനിയും ഈ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂചലനം ഉണ്ടായേക്കാം. ഏകദേശം 300 വർഷം കൂടുമ്പോഴെങ്കിലും വൻ ഭൂകമ്പങ്ങള്‍ ഉണ്ടാകാനിടയുള്ളതായി ഗവേഷകർ പറയുന്നു.
ആല്‍പൈൻ ഫോള്‍ട്ടിലുണ്ടായ കഴിഞ്ഞ 20 ഭൂചലനങ്ങളെ വിശകലനം ചെയ്തതിലൂടെയാണ് കരുതിയതിലും ശക്തമായ ഭൂചലനങ്ങള്‍ക്ക് സാദ്ധ്യതയുള്ളതായി കണ്ടെത്തിയത്. വരുന്ന 50 വർഷത്തിനുള്ളില്‍ റിക്ടർ സ്കെയിലില്‍ ഏഴോ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂചനലത്തിന് 75 ശതമാനം സാദ്ധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍, ഇനി 1717ല്‍ സംഭവിച്ചത് പോലെ റിക്ടർ സ്കെയിലില്‍ ഏകദേശം 8.1 അല്ലെങ്കില്‍ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂകമ്പത്തിന് 82 ശതമാനം സാദ്ധ്യതയെന്നാണ് പഠനം. ആല്‍പൈൻ ഫോള്‍ട്ടിന്റെ 380 കിലോമീറ്ററോളം വിള്ളലിന് കാരണമായത് 1717ലെ ഭൂകമ്പമാണ്.
അതുകൊണ്ട് തന്നെ ഇത്തരമൊരു ഭൂചലനത്തെ നേരിടാൻ അധികൃതർ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2009ല്‍ റിക്ടർ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സൗത്ത് ഐലൻഡില്‍ സംഭവിച്ചിരുന്നു. ആല്‍പൈൻ ഫോള്‍ട്ടിന്റെ സമീപ പ്രദേശങ്ങള്‍ക്ക് ഭൂചലന മുന്നറിയിപ്പ് നല്‍കാൻ ഭൗമചലനങ്ങള്‍ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.