മുംബൈ: സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെങ്കില്‍ പോലും തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന നേതാവാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചില പദ്ധതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഗഡ്കരി രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് സൗജന്യങ്ങളോടുള്ള ഇഷ്ടത്തിന്റെ പ്രത്യാഘാതം ഗഡ്കരി നിരന്തരമായി ചൂണ്ടിക്കാട്ടാറുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു.നിതിന്‍ ഗഡ്കരിക്ക് ഒരു പ്രത്യേകതയുണ്ട്, തനിക്ക് പറയാനുള്ള കാര്യം അത് സ്വന്തം സര്‍ക്കാരിനെതിരെയാണെങ്കിലും അതിനെക്കുറിച്ച് മുഖം നോക്കാതെ തുറന്നുപറയും. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ട്, ഇന്ത്യക്കാര്‍ക്ക് സൗജന്യങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഗഡ്കരി മാത്രമല്ല, ഒരിക്കല്‍ പ്രധാനമന്ത്രിയും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു.
ഗഡ്കരി ഈ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ സംസാരിക്കുന്നു, അദ്ദേഹത്തിന് ഇക്കാര്യത്തില്‍ നല്ല അവഗാഹമുണ്ട്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയും' ശരദ് പവാര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട്, രാജ്യത്തുടനീളമുള്ള റോഡ് വികസനം മെച്ചപ്പെടുത്തുന്നതില്‍ ഗഡ്കരി വഹിച്ച പങ്ക് പവാര്‍ പങ്കുവച്ചു.ഗഡ്കരി റോഡ് ഗതാഗത, ഹൈവേ മന്ത്രിയായതിനുശേഷം, ഉത്തരവാദിത്വത്തോടെയാണ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതെന്നും മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യത്തുടനീളം വന്‍ പുരോഗതിയുണ്ടായെന്നും പവാര്‍ പറഞ്ഞു. രാഷ്ട്രീയത്തെക്കാള്‍ രാജ്യനേട്ടത്തിന് ഗഡ്കരി മുന്‍ഗണന നല്‍കുന്നതെന്നും പവാര്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.