കണ്ണൂർ: അങ്കണവാടിയില്‍ വീണ മൂന്നരവയസുകാരന് ഗുരുതര പരിക്ക്. കണ്ണൂരിലെ വെടിവെപ്പിൻചാലിലാണ് സംഭവം. ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടിക്ക് പരിക്ക് പറ്റിയ വിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ഇന്നലെ ഉച്ചയ്ക്കാണ് കുട്ടി അങ്കണവാടിയില്‍ വീഴുന്നത്. വെെകിട്ട് വിളിക്കാൻ എത്തിയപ്പോഴാണ് കുട്ടി വീണ വിവരം പറഞ്ഞത്. മുറിവിന് മരുന്ന് വച്ചിട്ടുണ്ടെന്നും ടീച്ചർ പറഞ്ഞു. വീട്ടില്‍ വന്ന ശേഷം കുട്ടിക്ക് നല്ല പനി തുടങ്ങി. അങ്ങനെ ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടിയുടെ മുറിവിന്റെ ആഴം മനസിലായത്.
പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടി ജീവനക്കാരാണ് കുട്ടിയെ ചികിത്സിച്ചതെന്നും ഡോക്ടറെ കാണിക്കാൻ നിർദേശിച്ചില്ലെന്നും പിതാവ് ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.