ശക്തമായ മഴയും കാറ്റും: പുതിയതായി നിർമ്മിച്ച റെയില്‍വെ സ്‌റ്റേഷൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു

മുംബൈ: ശക്തമായ മഴയിലും കാറ്റിലും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയും ക്ലാഡിങ്ങും തകര്‍ന്നു.

ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും സ്‌റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയുടെ ഏകദേശം 15 മുതല്‍ 20 ചതുരശ്ര അടി വരെ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.

ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌ട്രെക്ചറിന്റെ ക്ലാഡിങ് അടക്കം തകര്‍ന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !