മുംബൈ: ശക്തമായ മഴയിലും കാറ്റിലും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയും ക്ലാഡിങ്ങും തകര്‍ന്നു.
ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയുടെ ഏകദേശം 15 മുതല്‍ 20 ചതുരശ്ര അടി വരെ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.
ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ട്രെക്ചറിന്റെ ക്ലാഡിങ് അടക്കം തകര്‍ന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.