പാലാ :നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരി, ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠവുമായി സഹകരിച്ച് പ്രശസ്ത മേള കലാകാരൻ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട മേളം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചരിമേളം അരങ്ങേറ്റം-
2024 ഒക്ടോബർ 13ന് വിജയ ദശമി ദിനത്തിൽ വൈകിട്ട് 7 മണിക്ക് ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിൽ വെച്ച് നടത്തപെടുന്നതായി സംഘാടകർ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..15 വിദ്യാർത്ഥികൾക്കൊപ്പം 60 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു..
വാർത്താ സമ്മേളനത്തിൽ അരുൺ അമ്പാറ (ഗുരുനാഥൻ) പൂഞ്ഞാർ രാധാകൃഷ്ണൻ (ശ്രീകൃഷ്ണ വാദ്യകലാപീഠം)
കൃഷ്ണകുമാർ (നവ ചേതന വെൽഫെയർ സൊസൈറ്റി) ജയൻ കരുണാകരൻ (വിദ്യാർത്ഥി പ്രതിനിധി) ശാന്തറാം വിദ്യാർത്ഥിപ്രതിനിധി തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.