ചില്‍പാന്‍സിംഗോ: മെക്സിക്കോയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുറേറോയിലെ ചില്‍പാന്‍സിംഗോ നഗരത്തിലെ മേയറുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍.
അധികാരമേറ്റ് ഒരാഴ്ച തികയും മുൻപേയാണ് മേയർ അലസാണ്ട്രോ ആർക്കോസ് കൊല്ലപ്പെട്ടത്. തലയറുക്കപ്പെട്ട നിലയിലായിരുന്നു മേയറുടെ മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെടുന്നതിനു ആറു ദിവസം മുൻപാണ് ആർക്കോസ് മേയറായി ചുമതലയേല്‍ക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് മേയർ നഗരത്തിന് പുറത്ത് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാൻ തനിച്ച് പോയതായി മെക്സിക്കോയുടെ സുരക്ഷാ മന്ത്രി ഒമർ ഗാർസിയ ഹാർഫുച്ച് പറഞ്ഞു.
ഡ്രൈവറോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാതെ തന്റെ പിക്കപ്പ് ട്രക്കിലാണ് ആർക്കോസ് ചില്പാൻസിംഗോയില് നിന്ന് അടുത്തുള്ള പട്ടണമായ പെറ്റാക്വില്ലസിലേക്ക് പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആർക്കോസ് ഫെഡറല്‍ ഗവണ്മെന്റില് നിന്ന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹം ഒരു പ്രത്യേക മീറ്റിങ്ങിന് പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് ഒറ്റയ്ക്ക് പോയത്. ഒരു സമയത്ത് അദ്ദേഹവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു, മണിക്കൂറുകള്‍ക്ക് ശേഷം മേയറുടെ മൃതദേഹം കണ്ടെത്തി," ഗാർസിയ ഹാർഫുച്ച് പറഞ്ഞു.
മയക്കുമരുന്ന് സംഘങ്ങളുടെ സ്വാധീനമുള്ള മേഖലയാണ് ഗുറേറോ. ഇവിടെ ലഹരി സംഘങ്ങളുടെ ആക്രമണം പതിവാണ്. മേയറുടെ കൊലപാതകത്തിനു പിന്നിലും ലഹരി മരുന്ന് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.