കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി മരുന്നു കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ പൊലീസ് ഇന്നു ചോദ്യം ചെയ്യും.
എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക.ചോദ്യം ചെയ്യലിനായി രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരുവരുടേയും വീടുകളില്‍ നോട്ടീസ് നല്കി. ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന വിവരവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഹോട്ടലിലെ ലഹരി സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
കേസില്‍ ഗുണ്ട സംഘവുമായി ബന്ധമുള്ള മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന് മുറികള്‍ എടുത്തു നല്കിയ തിരുവനന്തപുരം സ്വദേശി ബോബി ചലപതി ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.