വടകര: വള്ളിക്കാട് മുതല്‍ നാദാപുരം വരെയുള്ള പ്രധാന ടൗണുകളില്‍ റോഡിനു ഇരുവശവും ഹാൻഡ് റെയിലും നടപ്പാതയില്‍ ഇന്റെർലോക്ക് സ്ഥാപിക്കുന്നതുമായ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.കെ രമ എം.എല്‍.എ.
വടകര മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി പ്രവൃത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗത്തിനു ശേഷം നല്‍കിയ വാർത്താകുറിപ്പിലാണ് എം.എല്‍.എ ഈ വിവരം അറിയിച്ചത്. വള്ളിക്കാട് ടൗണ്‍ റോഡിനു ഇരുവശവും 200 മീറ്റർ, വെള്ളിക്കുളങ്ങര 320 മീറ്റർ, ഓർക്കാട്ടേരി 700 മീറ്റർ, എടച്ചേരി 550 മീറ്റർ, തലായി 300 മീറ്റർ, പുറമേരി 180 മീറ്റർ, നാദാപുരം 700 മീറ്റർ എന്നിങ്ങനെയാണ് പ്രവൃത്തികള്‍ നടക്കുക.മേല്‍ പറഞ്ഞ മുഴവൻ നഗരങ്ങളിലെയും റോഡിനു ഇരുവശവും ഹാൻഡ് റെയിലും ഇന്റർലോക്കും സ്ഥാപിച്ചു സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിക്കാൻ പോകുന്നത്. നേരത്തെ പൂർത്തിയായ കൈനാട്ടി മുതല്‍ പക്രന്തളം വരെയുള്ള റോഡ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന പ്രവൃത്തിയായിരുന്നു ഇത്. എന്നാല്‍ പലതരം സാങ്കേതിക തടസ്സങ്ങളില്‍ പെട്ട് പദ്ധതി നിശ്ചലമായ അവസ്ഥയായിരുന്നു.
നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായി ഇപ്പോള്‍ പദ്ധതി സാക്ഷാത്കരിക്കപ്പെടാൻ പോവുകയാണെന്നും ഇതിനായുള്ള ടെണ്ടർ നടപടികള്‍ പൂർത്തിയായതായും എം.എല്‍.എ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.