ഡൽഹി: ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ്ഡ് തയ്യാറാക്കുന്നത് വൃത്തിയില്ലാതെയാണ് എന്ന ആരോപണം മിക്കപ്പോഴും വിദേശത്ത് നിന്നുള്ള വ്ലോഗർമാർ ഉയർത്താറുണ്ട്.
'പാസഞ്ചർ പരംവീർ' എന്ന യൂട്യൂബറാണ് യുവതിയുമായി സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതും. ചില ഓണ്‍ലൈൻ വീഡിയോകളൊക്കെ കണ്ടാണ് യുവതി ഇന്ത്യയിലെ ഭക്ഷണത്തിന് വേണ്ടത്ര വൃത്തിയില്ല എന്ന ആശങ്ക പ്രകടിപ്പിക്കുന്നത്. അത്തരത്തിലുള്ള ചില വീഡിയോകളൊക്കെ യുവതി കാണിച്ചു കൊടുക്കുന്നുമുണ്ട്. അതില്‍ വൃത്തിയില്ലാതെ ആളുകള്‍ ഭക്ഷണം തയ്യാറാക്കുന്നതാണ് കാണുന്നത്.
വീഡിയോകള്‍ കാണുമ്പോള്‍ പരംവീർ ചിരിക്കുന്നുണ്ടെങ്കിലും അത്തരം സംഭവങ്ങള്‍ ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തിന് അപവാദമാണ് എന്ന് പറയുന്നുണ്ട്. ഇത്തരം വീഡിയോകള്‍ അവർ എവിടെ നിന്നാണ് കണ്ടെത്തുന്നത് എന്ന് അറിയില്ല. തന്നെ വിശ്വസിക്കൂ എന്നൊക്കെ പരംവീർ പറയുന്നുണ്ട്. നല്ല വൃത്തിയുള്ള സ്ഥലത്ത് പോയാല്‍ നിങ്ങള്‍ക്ക് ഇന്ത്യൻ ഭക്ഷണം എന്തായാലും ഇഷ്ടപ്പെടുമെന്നും യൂട്യൂബർ ഉറപ്പ് നല്‍കുന്നുണ്ട്.
എന്തായാലും, യുവതിക്ക് ഇന്ത്യയിലെ വൃത്തിയുള്ള നല്ല ഭക്ഷണം പരിചയപ്പെടുത്തിക്കൊടുത്തിട്ട് തന്നെ ബാക്കി കാര്യം എന്ന് യൂട്യൂബർ ഉറപ്പിച്ചു. അങ്ങനെ യുവതിയേയും കൊണ്ട് ഭക്ഷണം കഴിക്കാൻ പോകുന്നതാണ് പിന്നീട് കാണുന്നത്. ഒരു ഹോട്ടലിലേക്കാണ് യുവതിയെ യൂട്യൂബർ കഴിക്കാൻ ക്ഷണിക്കുന്നത്. ദാല്‍ മഖനി, ഷാഹി പനീർ, നാൻ എന്നിവയാണ് ഓർഡർ ചെയ്യുന്നത്.
ഭക്ഷണം കഴിച്ച ശേഷം യുവതിയുടെ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം തന്നെ മാറി എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. 'യമ്മി' എന്നാണ് അവർ ഭക്ഷണത്തെ കുറിച്ച് പറയുന്നത്.
എന്തായാലും, യൂട്യൂബർ ചെയ്തത് വളരെ നല്ല കാര്യമാണ് എന്നാണ് ആളുകള്‍ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.