കോഴിക്കോട്: പയ്യോളിയില്‍ നിന്നും കാണാതായ കുട്ടികളെ ആലുവയിലെ ലോഡ്ജില്‍ നിന്നും കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പയ്യോളിയില്‍ നിന്നും 4 വിദ്യാര്‍ത്ഥികളെ കാണാതായത്. ചെരിച്ചില്‍ പള്ളി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഫിനാന്, താഹ, സിനാന്, റാഫിഖ് എന്നിവരെയാണ് കണ്ടെത്തിയത്.കുട്ടികളിപ്പോള്‍ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്. കുട്ടികള്‍ ഒരുമിച്ച് ബാഗുമായി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.