കോട്ടയം: സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു.
പള്‍സര്‍ സുനി, ജെയിംസ് മോന് ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന് ജോസഫ്, ജിതിന് രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്സണ് എം ജോസഫ് വിട്ടയച്ചത്.2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു.
ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
മുന്‍കൂട്ടി ആസുത്രണം ചെയ്തതനുസരിച്ച് പള്‍സര്‍ സുനി ബൈക്കിലും മറ്റുനാലുപേര്‍ കാറിലും ബസിനെ പിന്തുടര്ന്നു. പണം തട്ടിയെടുത്ത പ്രതി ജിതിന് സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും കേസില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.