എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്.
ഭൂതത്താന്കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്മാര് തമ്മില്‍ കൂത്ത് കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു.തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ടായിരുന്നു.
ആനയുടെ കാല്‍പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ഭക്ഷണം നല്കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കയറ്റി.
ഇന്നലെ വൈകിട്ടു നാലു മണിയോടെയായിരുന്നു സംഭവം. ആന വിരണ്ടതോടെ ഷൂട്ടിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് സിനിമാ സംഘം മടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ നേരം തിരഞ്ഞെങ്കിലും പുതുപ്പള്ളി സാധുവിനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഇന്നലത്തെ തിരിച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
കൊമ്പന്മാര് കുത്ത് കൂടിയതിനെ തുടര്‍ന്ന് മണികണ്ഠനെന്ന ആന കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്‍, സാധു ഭൂതത്താന്‍കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല്‍ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.