കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്.
ഓഫീസിന്റെ ഉദ്ഘാടനം നവംബറില്‍ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്.ഇതിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 13 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്.
നവംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ തീയതി സ്ഥിരീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ നവംബര്‍ 26 ആണ് താത്കാലികമായി നിശ്ചയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.