ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂര്‍ കോളനിക്ക് പേര് മാറ്റം. ഇനി മുതല്‍ അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ പേരില്‍ 'കാര്‍ത്ത്യായനി അമ്മ' എന്ന പേരിലാവും ചിറ്റൂര്‍ കോളനി അറിയുക.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളനികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.നാരീ പുരസ്കാര ജേതാവ് കൂടിയായ കാര്‍ത്ത്യായനി അമ്മയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി എ സജീവ് ആണ് പേര് പ്രഖ്യാപിച്ചത്. ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള 'കോളനി' എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.
രാജ്യത്തെ ഏറ്റവും കൂടിയ സാക്ഷരതാ പഠിതാവായിരുന്ന കാര്‍ത്ത്യായനി അമ്മ കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ്വില് അംബാസിഡറായും കാര്‍ത്ത്യായനി അമ്മയെ തിരഞ്ഞെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.