മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വം; കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും: പിണറായി വിജയനെ പ്രശംസിച്ച്‌ ചാണ്ടി ഉമ്മന്‍,

കോട്ടയം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവാണെന്ന് പ്രശംസിച്ച്‌ കോണ്‍ഗസ് എംഎല്‍എ ചാണ്ടി ഉമ്മന്‍.

മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് കെട്ടിട ഉദ്ഘാടന വേദിയില്‍ ചാണ്ടി ഉമ്മൻ പറഞ്ഞു.

രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇനി മുന്നോട്ടുള്ള പ്രയാണത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രതീക്ഷയോടെയാണ് താൻ കാണുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ശാസ്ത്ര ഗവേഷണ രംഗത്ത് കേരളത്തെ മികവിന്റെ കേന്ദ്രമായി മാറ്റുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. ഒരെണ്ണം തിരുവനന്തപുരത്ത് തുടങ്ങി കഴിഞ്ഞു. പുതുതലമുറ രോഗങ്ങളെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ശാസ്ത്രാവബോധമുള്ള സമൂഹത്തില്‍ മാത്രമേ ഗവേഷക സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !