മിതമായി മദ്യപിച്ചുകഴിഞ്ഞാല്‍ ഓരോരുത്തർക്കും പലതരത്തിലാണ് അതിന്റെ പ്രതിഫലനമുണ്ടാകുക. ചിലർ അമിത ബഹളക്കാരായി മാറുമ്പോള്‍ മറ്റുചിലർ നിശബ്‌ദരാകും.ചിലർക്കാകട്ടെ പരിസരബോധം നഷ്‌ടമാകും.
മറ്റ് ചിലർക്കോ ചെയ്യുന്ന കാര്യങ്ങളില്‍ നിയന്ത്രണമില്ലാതാകും. മദ്യപിച്ച ശേഷം പിറ്റേദിവസവും ഹാംഗ്‌ഓവർ എന്ന പ്രശ്‌നമുണ്ടാകാം. ചിലർക്ക് ചെറിയ പ്രശ്‌നങ്ങളേ ഉള്ളുവെങ്കില്‍ മറ്റുചിലരില്‍ ക്ഷീണവും തലവേദനയുമടക്കം വരാം. എന്നാല്‍ തലേന്ന് മദ്യം കഴിച്ച മിക്കവർക്കും ഉണ്ടാകുന്ന ആശങ്ക എന്ന പ്രശ്‌നവും നിസാരമായി കളയേണ്ട കാര്യമല്ല.ഹാംഗ്‌സൈറ്റി
ഹാംഗ്‌സൈറ്റി' എന്ന് ഗവേഷകർ വിളിക്കുന്ന അവസ്ഥയാണിത്. ഹാംഗ്‌ഓവറിനെ തുടർന്നുണ്ടാകുന്ന ആശങ്ക എന്ന് തന്നെ അർത്ഥം. കുടിയന്മാരായ 22 ശതമാനം ആളുകള്‍ക്കും പിറ്റേന്ന് ഹാംഗ്‌സൈറ്റി ഉണ്ടാകാറുണ്ടെന്നാണ് വിവരം.
നേരിയ തോതില്‍ മാത്രം ഹാംഗ്‌സൈറ്റി ബാധിക്കുന്നവർക്ക് വിറയല്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ മറ്റുചിലർക്കാകട്ടെ ഇത് ഭയമോ പരിഭ്രാന്തിയോ ഒക്കെ അമിതമായി തോന്നുന്ന അവസ്ഥ സൃഷ്‌ടിക്കും.
അമിതമായ മദ്യപാനം ഹാംഗ്‌ഓവർ സൃഷ്‌ടിക്കും. ഇത് നിർജ്ജലീകരണത്തിനും, ഉറക്കം തടസപ്പെടാനും, തലവേദന, ഛർദ്ദി എന്നിവയ്‌ക്കും ഇടവയ്‌ക്കും. ഇപ്പറഞ്ഞ ശാരീരിക ലക്ഷണങ്ങള്‍ക്ക് പുറമേ മാനസികമായും ഹാംഗ്‌ഓവർ ബാധിക്കും.
ന്യൂറോ ട്രാൻസ്‌മിറ്ററുകള്‍ എന്ന തലച്ചോറിലെ സന്ദേശ വാഹകരെ മദ്യം നേരിട്ട് ബാധിക്കും. ന്യൂറോ ട്രാൻസ്‌മിറ്ററായ ഗാമ അമിനോബ്യൂട്ടിക് ആസിഡിന്റെ അളവ് ഇത് വർദ്ധിപ്പിക്കും. ശരീരത്തിന് ശാന്തവും സ്വസ്ഥവുമാകാൻ വേണ്ടുന്ന ന്യൂറോ ട്രാൻസ്‌മിറ്ററാണിത്.
ഗ്ലൂട്ടാമേറ്റ് എന്നതിനെയും ബാധിക്കുന്നതോടെ നിങ്ങളെ മദ്യം ശാന്തരാക്കി മാറ്റാൻ തുടങ്ങുന്നു. നമ്മുടെ മാനസികാവസ്ഥയെയും ജാഗ്രത് അവസ്ഥയെയും ഇത് ശക്തമാക്കുന്നു.
എന്നാല്‍ പിറ്റേന്ന് ആകുന്നതോടെ മദ്യത്തിന്റെ ലഹരി മാറും. അതോടെ നമ്മുടെ തലച്ചോർ ഈ രാസവസ്‌തുക്കളെ പുനഃക്രമീകരിക്കാൻ ശ്രമിച്ചുതുടങ്ങും. ഇതിന്റെ ഫലമായി ഇവ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുകയും മദ്യപിച്ചതിന് ശേഷമുള്ള അവസ്ഥയുടെ നേരെ വിപരീതമായ അവസ്ഥ സംജാതമാകുകയും ചെയ്യും.
ഈ അവസ്ഥയില്‍ കടുത്ത ആശങ്ക പലരെയും ബാധിക്കാം. ഇതിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ശരീരത്തില്‍ എത്ര ജലാംശം ഉണ്ട് എന്നതനുസരിച്ചിരിക്കും ഇത്. എന്നാല്‍ മറ്റുചിലരില്‍ ഇത് പാരമ്പര്യമായ ഘടകങ്ങള്‍ കാരണമാണ്. ചിലരില്‍ കടുത്ത ആശങ്കയും അതുപോലെ ഹാംഗ് ഓവറും വരാൻ കാരണം അവരുടെ ജീനിലെ ഈ സവിശേഷതയാണ്.
പറഞ്ഞതും ചെയ്‌തതും ഓർമ്മയില്ലാത്ത അവസ്ഥ
കടുത്ത ആശങ്കയ്‌ക്ക് രണ്ട് കാരണങ്ങളാണുള്ളത്. നിലവില്‍ ആശങ്ക പ്രശ്‌നമുള്ളവർക്ക് അത് ഒന്നുകൂടി അധികമാകാൻ ഹാംഗ്‌സൈറ്റി കാരണമാകും.
മറ്റ് ചിലരില്‍ മദ്യപിച്ച അവസ്ഥയില്‍ തങ്ങള്‍ പറഞ്ഞതെന്തെന്നോ ചെയ്തതെന്തെന്നോ ഓർമ്മിക്കാൻ കഴിയാതെ വരുമ്പോള്‍ ഹാംഗ്‌സൈറ്റി വരാം. ഗവേഷകർ ഈ രണ്ട് കാര്യങ്ങളാണ് ഹാംഗ്‌സൈറ്റിക്ക് കാരണമായി കൂടുതല്‍ പറയുന്നത്. ഈ അവസ്ഥ മാറാൻ ചിലർ നിരന്തരം മദ്യപാനികളായി മാറാറുണ്ട്.
ഹാംഗ്‌സൈറ്റിയെ തോല്‍പ്പിക്കാം
തുടർച്ചയായ മദ്യപാനം ഹാംഗ്‌സൈറ്റി പ്രശ‌്നങ്ങളെ ഒന്നുകൂടി മോശമാക്കുകയേ ഉള്ളൂ. ഈ പ്രശ്‌നം വരാതിരിക്കാൻ മദ്യപാനം നിയന്ത്രിക്കുക തന്നെയാണ് പ്രതിവിധി. ഒപ്പം ധാരാളം വെള്ളംകുടിക്കുകയും ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്‌ത് വിശ്രമിച്ചാല്‍ പതിയെ ഹാംഗ്‌സൈറ്റി വിട്ടുമാറും.
മദ്യത്തോടൊപ്പം മറ്റ് ലഹരികള്‍ ഉപയോഗിക്കാതെയിരിക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം യോഗ, പ്രാർത്ഥന പോലുള്ള മാർഗങ്ങളും മനസിനെ ശാന്തമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.