ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, സെൻമേരിസ് പ്രയർ ഗ്രൂപ്പ് മണർകാട് 9-)ം യൂണിറ്റും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി.
അതോടൊപ്പം സമർപ്പിത ജീവിതത്തിന്റെ 25 വർഷം പൂർത്തീകരിച്ച ആശ്രയയുടെ മാനേജർ സിസ്റ്റർ ഗ്ലോമോ വർഗീസിനെ ആദരിച്ചു. ആശ്രയയുടെ പ്രസിഡൻറ് H.G ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.ഡോ. സജു പി , ( HOD Urology Dept, MCH,KTM), ഫാ.ജോൺ ഐപ്പ് , ഫാ ജോസ്സി അബ്രാഹാം, ഫാ.ജേക്കബ് ഷെറി, ഫാ. വിപിൻ വർഗീസ്, ഫാ.ലിജോ ടി ജോർജ് , സിസ്റ്റർ ശ്ലോമ്മോ, ശ്രീ പി സി വർഗീസ്, ജോർജ് സി കുര്യാക്കോസ് രാജു എം കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
കിറ്റ് കൊടുക്കുന്നതിൽ 57 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.