കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാരം വേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമായ"നാടകവേദി"എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും 05/10/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം കെ എം മാണി ഭവനിൽകേരള ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കും.
സാംസ്കാരവേദി സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ ഡോ: വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.പുസ്തക പ്രകാശന ചടങ്ങിൽ ഡോ:സുമ സിറിയക് "നാടകവേദി"യുടെ ആദ്യപ്രതി ഏറ്റുവാങ്ങും.തുടർന്ന് "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്"എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഡോ ജേക്കബ് സാംസൺ മുഖ്യപ്രബന്ധം അവതരിപ്പിക്കും.സാഹിത്യോത്സവത്തിന്റെ ഭാഗമായ കവയരങ്ങിന്റെ ഉദ്ഘാടനം ഡോ:എ കെ അപ്പുക്കുട്ടൻ നിർവഹിക്കും.ഫിലിപ്പോസ് തത്തംപള്ളി,സിനി വി ജെ, ജേക്കബ് സാംസൺ, വട്ടപ്പാറ രവി,ജൂബി കെ ബേബി, അമ്പിളി ബാലചന്ദ്രൻ, തോമസ് കാവാലം,ബാബു കൊച്ചുമുറി,ബ്ലസി ലാലൻ പറവൂർ മുതലായവർ കവിതകൾ അവതരിപ്പിക്കും. സംസ്കാരവേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ,തോമസ് കാവാലം,ജോയി നാലുനാക്കൽ, ജയ്സൻ ജോസഫ് കുഴിക്കാട്ടിൽ, അഡ്വ പ്രദീപ് കൂട്ടാല, ബിജോയ് പാലാക്കുന്നേൽ എന്നിവരടങ്ങിയ സംഘാടകസമിതി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നുകേരള കോൺഗ്രസ് എം സംസ്കാരവേദി പുസ്തക പ്രകാശനവും സാഹിത്യോത്സവവും സെമിനാറും,
0
വെള്ളിയാഴ്ച, ഒക്ടോബർ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.