'എല്ലാ ബന്ധവും അവസാനിപ്പിച്ചു,: തെക്കന്‍ കൊറിയയിലേക്കുള്ള റോഡ് ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍,

സിയോള്‍: ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലെ നിർണായക റോഡുകള്‍ ബോംബിട്ട് തകർത്തതായി റിപ്പോർട്ട്.

ദക്ഷിണ കൊറിയയുമായുള്ള ബന്ധം തീർത്തും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിട്ട് തകർക്കല്‍ എന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയായിരുന്നു ബോംബിടല്‍.

ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച്‌ വിശദമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച്‌ വിലയിരുത്തല്‍ നടത്തുകയാണെന്നാണ് റിപ്പോർട്ട്. 

ഉന്നത സൈനിക നേതാക്കളുമായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മുൻനിര സേനാ വിന്യാസവും ഉത്തര കൊറിയ അതിർത്തികളില്‍ സജ്ജമാക്കിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയ ഡ്രോണുകളെ അയച്ചതായുള്ള വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ 2000ല്‍ കൊറിയൻ അതിർത്തിയെ ബന്ധിപ്പിച്ച്‌ രണ്ട് റെയില്‍ പാതകള്‍ പുനർ ബന്ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയയുമായുള്ള അതിർത്തികള്‍ സ്ഥിരമായി അടയ്ക്കുന്നതായി ഉത്തര കൊറിയ വ്യക്തമാക്കിയത്.

ഈ വർഷം ആദ്യം മുതല്‍ തന്നെ ഉത്തര കൊറിയ ടാങ്ക് പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും മൈനുകളും അതിർത്തികളില്‍ സ്ഥാപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !