വഡോദര: ഗുജറാത്തിലെ വഡോദരയില്‍ വിശ്വാമിത്രി നദിയിലെ കാലാ ഘോഡ മേഖലയില്‍ കണ്ടെത്തിയ മുതലയുടെ വായില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ നദി തീരത്ത് എത്തിയവരാണ് മുതലയുടെ വായില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഒന്നര മണിക്കൂറോളം നേരം മുതലയെ പിന്തുടർന്ന അഗ്നിരക്ഷാ സേന മൃതദേഹഭാഗങ്ങള്‍ മുതലയുടെ വായില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. നാട്ടുകാർ നല്‍കിയ വിവരം അനുസരിച്ചാണ് അഗ്നിരക്ഷാ സേന ഇവിടെയെത്തിയത്.അഗ്നിരക്ഷാസേന പിന്തുടർന്നപ്പോള്‍ മുതല നദിയിലെ മുതലകള്‍ക്കിടയിലേക്ക് നീന്തി ഇറങ്ങിയിരുന്നു. അൻപത് വയസോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ഇത് ആരുടേതാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. രാവിലെ നദിക്കരയിലെത്തിയവരാണ് വായില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങളുമായി നദിയില്‍ നീന്തുന്ന മുതലയെ കണ്ടെത്തുന്നത്.
മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാം സ്ത്രീയെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ എം സിതാപരയുടെ നേതൃത്വത്തിലുള്ള വഡോദര ഫയർ ആൻഡ് എമർജൻസി സർവ്വീസാണ് അതിസാഹസികമായി മൃതദേഹം വീണ്ടെടുത്തത്.
മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ട് ലഭ്യമായാല്‍ മാത്രമാണ് മരണകാരണം വ്യക്തമാകൂവെന്നുമാണ് അധികൃതർ വിശദമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.