വിരമിക്കല്‍ പ്രായം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല: പിണറായിക്ക് ഇളവ് നല്‍കി'; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍,

കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍.

പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ല, 75 വയസിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല. ചട്ടം കൊണ്ടുവന്നവര്‍ക്ക് തന്നെ അത് മാറ്റിക്കൂടെയെന്നും സുധാകരന്‍ ചോദിച്ചു.

''വയസായതുകൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ലെന്ന് പറയുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോയെന്ന് പരിശോധിക്കണം. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. എല്ലാവരും അംഗീകരിക്കുകയായിരുന്നു. ചട്ടം കൊണ്ടു വന്നവര്‍ക്ക് അത് മാറ്റിക്കൂടേ എന്നും'' ജി സുധാകരന്‍ ചോദിച്ചു.

ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള്‍ വേണ്ടേ. അദ്ദേഹത്തിന് ഇളവ് നല്‍കിയെന്നും'' സുധാകരന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !