ബര്‍ലിന്‍: ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.
ബര്‍ലിനില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിലെ റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്ആദമിനായി അന്വേഷം നടക്കുന്നതിനിടെയാണ് മരിച്ച കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു.
റെയ്നിക്കെന്‍ഡോര്‍ഫില്‍ താമസിച്ചിരുന്ന ആദം ബഹ്റൈനിലാണ് ജനിച്ചത്. ഒരു മാസമായി കാണാനില്ലെന്ന പരാതിയില്‍ തെരച്ചിലിനിടെയാണ് കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.