കണ്ണുർ: എ.ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്ടർ.
കണ്ണൂർ ജില്ലാ കളക്ടർ ആയ അരുണ്‍ കെ വിജയൻ തന്റെ മുഴുവൻ ഔദ്യോഗിക പരിപാടികളും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.എകെജി സ്കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന കളക്ടർ അരുണ്‍ കെ വിജയൻ ഈ പരിപാടിയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം രാത്രി പിണറായിയിലെ വീട്ടിലെത്തി 20 മിനിറ്റ് നേരം അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ തെറ്റായ സൈബർ പ്രചാരണമെന്ന് ആരോപിച്ച ദിവ്യയുടെ ഭർത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജാമ്യം ആവശ്യപ്പെട്ട് പി പി ദിവ്യ സമർപ്പിച്ച ഹർജിയില്‍ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങള്‍ കണ്ണൂർ സ്വദേശിയായ ഗംഗാധരൻ തള്ളിയിട്ടുണ്ട്.
വില്ലേജ് ഓഫീസില്‍ നിന്ന് തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ സ്റ്റോപ്പ് മെമ്മോക്ക് എതിരെയാണ് പരാതി പറഞ്ഞത് എന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതായി താൻ പരാതിയില്‍ പറഞ്ഞിട്ടില്ല എന്നും ഗംഗാധരൻ വ്യക്തമാക്കി.
താൻ വിജിലൻസിന് പരാതി നല്‍കിയത് എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസിന് നല്‍കിയ പരാതി എഡിഎം മരിക്കുന്നതിനു മുൻപേ കൊടുത്തതാണ് എന്നും തനിക്കെതിരെ ഉദ്യോഗസ്ഥരെല്ലാം ചതി പ്രയോഗം ചെയ്തിട്ടുണ്ട് എന്നും എഡിഎമ്മിന്റെ ഭാഗത്തുനിന്ന് കൈക്കൂലി പ്രതീക്ഷിക്കുന്നു എന്ന നിലയില്‍ പെരുമാറ്റം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.