ഭര്‍തൃവീട്ടില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു,

നാദാപുരം: ഭർതൃവീട്ടില്‍ വച്ച്‌ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 25 ) ആണ് മരിച്ചത്. 

കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം  ബന്ധുക്കൾക്ക് വിട്ടു നൽകി ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും .

കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടില്‍ വച്ചായിരുന്നു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ചികിത്സയ്ക്കിടെ അണുബാധയേറ്റാണ് മരണം. 

സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുല്‍ കൊളവള്ളൂർ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.  പൊയിലൂർ സ്വദേശിയുമായി സ്നേഹയുടെത് പ്രണയ വിവാഹമായിരുന്നു. 

മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്. സഹോദരങ്ങള്‍: രാഹുല്‍, അൻസി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !