പണി പാളി: യുഡിഎഫില്‍ നിന്ന് കൂറുമാറി, എല്‍ഡിഎഫ് പിന്തുണച്ചു; ഒടുവില്‍ സിന്ധു ജോസിന് 6 വര്‍ഷത്തെ അയോഗ്യത

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസിനെ അയോഗ്യയാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി.

കൂറുമാറ്റ നിരോധന നിയമമനുസരിച്ച്‌ ആറ് വര്‍ഷത്തേക്കാണ് സിന്ധു ജോസിനെ അയോഗ്യയാക്കിയിരിക്കുന്നത്. 2020- ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ദൈവംമേട് വാര്‍ഡില്‍ നിന്ന് യു ഡി എഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് സിന്ധു ജോസ് തിരഞ്ഞെടുക്കപ്പെട്ടത്.

.2020- ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ദൈവംമേട് വാര്‍ഡില്‍ നിന്ന് യു ഡി എഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് സിന്ധു ജോസ് തിരഞ്ഞെടുക്കപ്പെട്ടത്.

18 അംഗ ഭരണ സമിതിയാണ് വാത്തിക്കുടി പഞ്ചായത്തിലേത്. 2020 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഒമ്പത് സീറ്റിലും എല്‍ ഡി എഫ് എട്ട് സീറ്റിലുമാണ് വിജയിച്ചിരുന്നത്. 

ഒരു സീറ്റില്‍ സ്വതന്ത്ര  സ്ഥാനാര്‍ത്ഥിയുടെ പിന്തുണയില്‍ യു ഡി എഫിനായിരുന്നു ആദ്യം ഭരണം ലഭിച്ചത്. മുന്നണിക്കുള്ളിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിനായിരുന്നു ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനം.

ഇതോടെ സിന്ധു ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ടതോടെ സിന്ധു ജോസ് കൂറുമാറി. 

സിന്ധു ജോസിന് എല്‍ ഡി എഫ് പിന്തുണ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും സിന്ധു ജോസ് പ്രസിഡന്റായി. അതിനിടെ യു ഡി എഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു.

എന്നാല്‍ 2022 മാര്‍ച്ച്‌ 24 ന് നടന്ന ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും പ്രസിഡന്റ് സിന്ധു ജോസും എല്‍ ഡി എഫ് അംഗങ്ങളും വിട്ട് നില്‍ക്കുകയായിരുന്നു. 

ഇതോടെ സിന്ധു ജോസിനെതിരെ കൂറുമാറ്റത്തിന് യു ഡി എഫിന് വേണ്ടി അന്ന് വൈസ് പ്രസിഡന്റായിരുന്ന ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്തു. ഈ കേസിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നിരിക്കുന്നത്.

നേരത്തെ സമാനമായി കൂറുമാറിയ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജി ചന്ദ്രനെയും അയോഗ്യയാക്കിയിരുന്നു. കോടതിയായിരുന്നു രാജി ചന്ദ്രനെ അയോഗ്യയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ബിജെപിയ്ക്ക് വീണ്ടും തലവേദന സൃഷ്ട്ടിച്ചു മൂന്താതറ; സന്ദീപ് വാരിയർ CPM ലേയ്ക്ക് !!!

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !