ഡൽഹി: ബഹിരാകാശമാലിന്യം ആശങ്കാജനകമായ രീതിയില്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം യൂറോപ്പ്, മധ്യ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന ഒരു ആശയവിനിമയ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്.
ഇതോടെ ബഹിരാകാശ മാലിന്യത്തിന്റെ നിരക്കില്‍ വീണ്ടും വർധന ഉണ്ടായിരിക്കുന്നതായാണ് ഡൗണ്‍ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നത്.ബോയിങ് കമ്പിനി നിർമ്മിച്ച ഇൻ്റല്‍സാറ്റ് 33 ഇ എന്ന ഉപഗ്രഹമാണ് ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്‌പേസ് ഫോഴ്‌സ് സ്പേസസ് ഒക്ടോബർ 20 -ന് പുറത്തുവിട്ട പ്രാരംഭ റിപ്പോർട്ടുകള്‍ പ്രകാരം പൊട്ടിത്തെറിയില്‍ ഉപഗ്രഹം 20 കഷണങ്ങളായി തകർന്നിട്ടുണ്ട്.
ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകള്‍ക്കു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിംഗ് രൂപകല്‍പ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഈ ഉപഗ്രഹം 2016 ഓഗസ്റ്റില്‍ ആണ് വിക്ഷേപിച്ചത്.
ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. മുൻകാലങ്ങളില്‍ ബോധപൂർവമായ ഉപഗ്രഹ നാശങ്ങളും ആകസ്മികമായ കൂട്ടിയിടികളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആകാശമാലിന്യങ്ങളില്‍ ഏറിയ പങ്കും ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങളാണ്. ഭൂമിയില്‍ പതിക്കുന്ന ബഹിരാകാശ മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥലമാണ് ശാന്തസമുദ്രത്തിലെ പോയിൻറ് നെമോ.
ബഹിരാകാശ മാലിന്യത്തിന് പിഴ ചുമത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 -ല്‍ ആയിരുന്നു ഇത്. ഒരു ടെലിവിഷൻ ഡിഷ് കമ്പിനിക്കാണ് 1.2 കോടിരൂപ പിഴ ചുമത്തിയത്.ബഹിരാകാശ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നാസ ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഭൂമിയിലെ സ്റ്റേഷനുകളില്‍ നിന്ന് ലേസർ ഉപയോഗിച്ച് ഇവയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.