അമ്പലക്കവല എസ്.ടി കോളനിയിലെ 13 വീടുകളിലെ രണ്ട് മാസത്തേ വൈദ്യുതി ബില്ലാണ് കട്ടപ്പന എസ്.എൻ. ജംഗ്ഷൻ തൈപറമ്പില്‍ ടി.എം. മനേഷ് അടച്ചത്. ഇതോടൊപ്പം പച്ചക്കറി പലവ്യഞ്ജന കിറ്റ് നല്‍കുകയും ചെയ്തു.
ലൈൻമാനായ മനേഷിന് ജോലിയുടെ ഭാഗമായി പണമടക്കാത്ത നിർദ്ധനരായ പല വീട്ടുകാരുടെയും കണക്ഷൻ വിഛേദിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലർക്കായി പല തവണ മനേഷ് തന്നേ വൈദ്യതി ബില്ലടച്ച് സഹായിച്ചിട്ടുമുണ്ട്.ജോലി ലഭിച്ച പതിമൂന്നാം വർഷം തികയുന്ന ദിനത്തില്‍ തന്റെ വരുമാനത്തിന്റെ ചെറിയ ശതമാനമെങ്കിലും മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കാൻ കഴിയണമെന്ന ചിന്തയാണ് മനേഷിനെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്.
കണ്‍സ്യൂമർ നമ്പർ എഴുതിക്കൊണ്ടുപോയി രഹസ്യമായി ബില്ലടിച്ച ശേഷം റസീപ്റ്റ് കൈമാറുമ്പോഴാണ് കുടുംബങ്ങളും വിവരമറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.