ഇടുക്കി : മദ്യപിച്ച് ലക്കുകെട്ട് വീട്ടില്‍ കിടന്നുറങ്ങിയ ഗൃഹനാഥനെ കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച് അയല്‍വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്റെ മദ്യത്തിന്റെ മയക്കം വിട്ടപ്പോള്‍ ഡ്യൂട്ടിഡോക്ടറോട് ചോദിച്ചു 'എന്താ പ്രശ്നം?' ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കറിലാണ് സംഭവം.കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച അയല്‍വാസികള്‍ ആംബുലൻസ് വിളിച്ചുവരുത്തി എല്ലക്കല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടത്തെ ഡോക്ടർ കൂടുതല്‍ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു.
തുടർന്ന് ആംബുലൻസില്‍തന്നെ ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം മയക്കംവിട്ട് ഉണർന്നപ്പോഴാണ് ആശുപത്രിയിലാണെന്ന് വിവരം അറിയുന്നത്.
മദ്യപിച്ച് ഉറങ്ങിപ്പോയതാണെന്നും തനിക്ക് കുഴപ്പമില്ലെന്നും അറിയിച്ചതോടെ ഡോക്ടർ ഗൃഹനാഥനെ ഐ.സി.യുവില്‍നിന്ന് പുറത്തേക്കുവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.