മനോഹരം:! കുറഞ്ഞ ചിലവില്‍ മികച്ച താമസ സൗകര്യം: 'നമുക്കൊരുമിച്ച്‌ കൊച്ചിയുടെ സീൻ മാറ്റാം' വാക്ക് പാലിച്ച് മുഹമ്മദ് റിയാസ്

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കേരള ടൂറിസം വകുപ്പ് നവീകരിക്കുന്ന റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കൊരുമിച്ച്‌ കൊച്ചിയുടെ സീൻ മാറ്റാം എന്നും പറഞ്ഞ മന്ത്രി റിയാസ്, 

ഒക്ടോബർ 19 ന് ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്നും വിവരിച്ചു. 
ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി.

റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തില്‍

ഫോർട്ട് കൊച്ചിയില്‍ 

റസ്റ്റ് ഹൗസ് ഒരുങ്ങി.. 

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. 

ഒക്ടോബർ 19 മുതല്‍ ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. 

നമുക്കൊരുമിച്ച്‌ 

കൊച്ചിയുടെ സീൻ മാറ്റാം,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !