രാജ്കോട്ട്: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം ചെയ്ത 92കാരൻ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.
ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 4 വയസുകാരിയുടെ അയല്‍വാസിയായ 92കാരനാണ് പിഞ്ചുകുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയത്.92കാരനും അയല്‍വാസിയുമായ നവാല്ശങ്കർ ദേശായി ഉപദ്രവിച്ചുവെന്ന് 4 വയസുകാരിയുടെ പരാതിയില്‍ അമ്മ വിശദമായി കാര്യങ്ങള്‍ തിരക്കിയതോടെയാണ് ലൈംഗിക അതിക്രമം പുറത്ത് വന്നത്.
ഇതിന് പിന്നാലെ ഇവർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അയല്‍വാസിയായ 92കാരൻ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം സ്പർശിച്ചുവെന്നാണ് വ്യാഴാഴ്ച നാല് വയസുകാരി അമ്മയോട് വിശദമാക്കിയത്.
ഇതിന് പിന്നാലെ വീടിന് പരിസരത്തെ സിസിടിവികള്‍ യുവതി പരിശോധിക്കുകയായിരുന്നു. ഇതില്‍ 92കാരന്റെ അതിക്രമം പുറത്തുവരികയായിരുന്നു. ഇതോടെ തെളിവുകള്‍ അടക്കമാണ് യുവതി പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച അതേദിവസം തന്നെ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇയാള്‍ക്കെതിരായ തെളിവായ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
നാല് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ച് 92കാരന് ശിക്ഷ ഉറപ്പാക്കുമെന്നുമാണ് രാജ്കോട്ട് സോണ്‍ 2 ഡിസിപി ജഗ്ദീഷ് ബാൻഗർവാനേ വിശദമാക്കിയത്.
വെള്ളിയാഴ്ച 4 വയസുകാരിയില്‍ നിന്ന് സെക്ഷൻ 164 അനുസരിച്ചുള്ള മൊഴി പൊലീസ് എടുത്തിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. അറുപത് വയസുള്ള മകള്‍ക്കും ചെറുമകനും ഒപ്പമാണ് 92കാരൻ രാജ്കോട്ടില്‍ താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.