കൊച്ചി: സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.
വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം. സ്വർണം അനുദിനം വില കൂടുന്ന ഒരു ലോഹമാണ്. 2007 ല്‍ ഒരു പവൻ സ്വർണത്തിന് 7000 രൂപ മാത്രമായിരുന്നു വില. ഗ്രാമിന് 875 ഉം. 17 വർഷങ്ങള്‍ കൊണ്ട് അര ലക്ഷം രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്.മികച്ച നിക്ഷേപ മാർഗം തന്നെയാണ് സ്വർണം എന്നതില്‍ തർക്കമില്ല. എന്നാല്‍ വലിയ തുകയാണ് പലരെയും സ്വർണം വാങ്ങുന്നതില്‍ നിന്നും വിലക്കുന്നത്. ഇതിന് പരിഹാരമുണ്ട്. സ്വർണം ഡിജിറ്റലായും വാങ്ങി സൂക്ഷിക്കാം. എങ്ങനെയെന്നല്ലേ...
സ്വർണത്തില്‍ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ഫിസിക്കല്‍ സ്വർണ്ണത്തിന്റെ വിപണി വിലതന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിർണ്ണയിക്കുന്നത് എന്നതിനാല്‍ സ്വർണ്ണവിലകുറയുമെന്ന ആശങ്കയും വേണ്ട. ഡിജിറ്റല്‍ ഗോള്‍ഡ് 100% ശുദ്ധവും, സുരക്ഷിതമായി സൂക്ഷിക്കാവുന്നതുമാണ്.മാത്രമല്ല ഈ നിക്ഷേപത്തിന് പൂർണ്ണമായി ഇൻഷുറൻസ് പരിരക്ഷയുമുണ്ട്.
മൊബൈല്‍ ഇ-വാലറ്റുകള്‍, ബ്രോക്കറേജ് കമ്പിനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നോ, വിശ്വാസ്യതയുള്ള കമ്ബനികളിലൂടെയോ നിങ്ങള്‍ക്ക് സ്വർണ്ണം വാങ്ങാം.
ഇപ്പോഴിതാ പ്രമുഖ ഫിൻടെക് കമ്പിനിയായ ഫോണ്‍പേ, ഫിനാൻഷ്യല്‍ ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ജാറുമായി സഹകരിച്ച് ഡിജിറ്റല്‍ സ്വർണ്ണം വാങ്ങുന്നതിനായുള്ള പുതിയ 'ഡെയിലി സേവിംഗ്സ്' ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഫോണ്‍ പേ പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ വഴി ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് 24 കാരറ്റ് സ്വർണം ഡിജിറ്റലായി വാങ്ങാം.
അതായത് ഡിജിറ്റല്‍ സ്വർണം വാങ്ങാം. പ്രതിദിനം 10 രൂപ മുതല്‍ വാങ്ങാനും ലഭ്യമാണ്. പരമാവധി രൂപ. 5,000 വരെ തുക നല്‍കി നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വർണം വാങ്ങാം. 45 സെക്കൻഡില്‍ ഇടപാടുകള്‍ പൂർത്തിയാക്കാം എന്നാണ് ഫോണ്‍പേ അവകാശപ്പെടുന്നത്.
ഉപയോക്താക്കള്‍ക്ക് പ്രതിദിന നിക്ഷേപം നടത്താൻ 'ഓട്ടോ പേ' സൗകര്യം ഉപയോഗിക്കാം. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഇത് ദ്ദാക്കാനും സൗകര്യമുണ്ട്. കൂടാതെ നിങ്ങള്‍ വാങ്ങിയ സ്വർണം എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനില്‍ വില്‍ക്കുകയും പണം തിരികെ നേടുകയും ചെയ്യാം.
1.2 കോടി ആളുകള്‍ ഇതിനകം തന്നെ ഫോണ്‍പേ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്‍ സ്വർണം വാങ്ങുന്നുണ്ട്. കൈയില്‍ 10 രൂപയുണ്ടെങ്കിലും സ്വർണം വാങ്ങാമെന്നാണ് ഇതിനർത്ഥം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.