മകന് കവചമായി മാറി ജീവൻ വെടിഞ്ഞ ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍ ഇനി കണ്ണീരോർമ

ഇസ്രായേൽ:ചൊവ്വാഴ്ച ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍നിന്ന്‌ ഒന്‍പതുമാസം പ്രായമുള്ള മകനെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍ എന്ന 33 കാരി കണ്ണീരോര്‍മയാകുന്നു.

മകന് കവചമായി മാറി ജീവന്‍ വെടിഞ്ഞ ഇന്‍ബറിനെ കുറിച്ച് ഇസ്രയേല്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.ഇന്നലെ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളിലൊരാള്‍, ഒന്‍പതുമാസം പ്രായമുള്ള മകന്‍ അരിയെ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്‌ജെര്‍ ആണ്. അവള്‍ അവന്റെ ജീവന്‍ രക്ഷിച്ചു. വാക്കുകളൊന്നുമില്ല. അഗാധ ദുഃഖം മാത്രം. ഇരകളെ കുറിച്ചുള്ള ഓര്‍മകള്‍ ആശീര്‍വാദങ്ങളാകട്ടെ, എന്നായിരുന്നു എക്‌സിലെ കുറിപ്പ്.

ജാഫ പ്രദേശത്തായിരുന്നു ചൊവ്വാഴ്ച വെടിവെപ്പും കത്തിയാക്രമണവും ഉണ്ടായത്. അക്രമി പൊതുജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്രയേലിന് നേര്‍ക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തൊട്ടുമുന്‍പായിരുന്നു ഈ സംഭവം. ട്രെയിനിന്റെ കോച്ചിനുള്ളില്‍ നടന്ന ആക്രമണം, പ്ലാറ്റ്‌ഫോമിലേക്കും വ്യാപിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് അക്രമികളെ കീഴ്‌പ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ മകനൊപ്പമുള്ള ഇന്‍ബറിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരിയെ കൂടാതെ ഭര്‍ത്താവും മറ്റൊരു മകനും ഉള്‍പ്പെട്ടതാണ് ഇന്‍ബറിന്റെ കുടുംബമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിവെപ്പാണ് നടന്നതെന്ന് ആദ്യം മനസ്സിലായില്ലെന്ന് ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു. പടക്കംപൊട്ടുന്ന ശബ്ദമാണെന്ന് കരുതി. എന്നാല്‍, വലിയ ദുരന്തമാണ് നടന്നതെന്ന് പിന്നീടാണ് മനസ്സിലായത്, അവര്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. എസ്സെദിന്‍ അല്‍ ക്വാസിം ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !