കൊച്ചി: കെഎസ്ആർടിസി ബസിനു മുന്നില്‍ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരിയായ യുവതി മർദ്ദിച്ചതായി പരാതി.
കഴിഞ്ഞ ദിവസം വൈകീട്ട് അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിക്ക് സമീപമാണ് സംഭവം. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് യുവതിയുടെ മര്‍ദ്ദനമേറ്റത്.ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയത് അന്വേഷിച്ചപ്പോള്‍ യുവതി മുഖത്ത് അടിക്കുകയായിരുന്നുവെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചെന്നും ഡ്രൈവര്‍ ആരോപിച്ചു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്. എന്നാല്‍, ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചെന്നും ഇതില്‍ പ്രകോപിതയായാണ് പ്രതികരിച്ചതെന്നുമാണ് യുവതി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.