കൊച്ചി: കെ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചു: എല്ലാം നുണ. ഞാൻ പറയാത്ത കാര്യങ്ങൾ ബാക്കി: പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ,
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്, വായിക്കാംഎന്നെ വ്യക്തിപരമായി ആവർത്തിച്ച് ആക്ഷേപിക്കാനാണ് കെ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ശ്രമിച്ചത്. പറഞ്ഞതിൽ മിക്കതും നുണ. പതിവുപോലെ ഞാൻ പറയാത്ത കാര്യങ്ങൾ ബാക്കി.
പിന്നെ കുറച്ച് വളച്ചൊടിക്കൽ. കോടതി ഉത്തരവിനെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു മണിക്കൂർ അടിമയായി വന്നിരിക്കാം, വിനു വി ജോൺ തയ്യാറുണ്ടോ എന്നാണ് അദ്ദേഹമിന്ന് വെല്ലുവിളിച്ചത്. എന്നെക്കുറിച്ച് തുടർച്ചയായി പത്രസമ്മേളനത്തിൽ പരാമർശിച്ച താങ്കൾ ആ ഓഫർ എനിക്കും തരുന്നുണ്ടോ?
ഉണ്ടെങ്കിൽ കോടതി വിധിയെക്കുറിച്ചും ചർച്ചയിൽ ഞാൻ പറഞ്ഞതിനെ കുറിച്ചും താങ്കളുടെ പത്രസമ്മേളനത്തിൽ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും വിശദമായി നേർക്കുനേർ ചർച്ച ചെയ്യാൻ ഞാൻ തയ്യാറാണ്, എത്ര സമയം വേണമെങ്കിലും. അറിയിക്കുമല്ലോ.
മുൻപ് താങ്കൾ എന്നെ വിളിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ മാറ്റമില്ല. സമയവും സ്ഥലവും താങ്കളുടെ ഇഷ്ടം. ഇന്നാട്ടിലെ മാധ്യമങ്ങൾ ആ ചർച്ച തത്സമയം നാട്ടുകാരെ കാണിക്കട്ടെ. തയ്യാറുണ്ടോ? അതോ പതിവുപോലെ നിഴൽ യുദ്ധം മാത്രമേയുള്ളോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.