:ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു: അസ്തമയം അകലെയല്ല,സഹയാത്രികര്‍ക്ക് നന്ദി, 55 ൻ്റെ നിറവിൽ വൈകാരിക കുറിപ്പുമായി നടൻ സലിംകുമാര്‍!

കൊച്ചി: മിക്രിക്കാരനില്‍ നിന്നും നടനും സംവിധായകനുമായി വളര്‍ന്ന താരമാണ് സലിം കുമാര്‍. കോമേഡിയനായി നിരവധി സിനിമകളില്‍ അഭിനയിച്ച്‌ ജനപ്രിയനായി മാറിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

തന്റെ വിശേഷങ്ങളും മറ്റ് പല കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പറഞ്ഞ് സലിംകുമാര്‍ രംഗത്ത് എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ നടന്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്.

ഇന്ന് താന്‍ 55 ജന്മദിനം ആഘോഷിക്കുകയാണ് എന്ന് സൂചിപ്പിച്ച്‌ കൊണ്ടാണ് സലിംകുമാര്‍ എത്തിയിരിക്കുന്നത്. 54 കഴിഞ്ഞ് 55 ലേക്ക് കയറിയെങ്കിലും തന്റെ ഈ യാത്ര അവസാനിക്കാറായി 

എന്നാണ് താരം പറയുന്നത്. ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചെരിഞ്ഞു കഴിഞ്ഞു എന്നും എനിക്ക് വേണ്ടി രൂപാന്തരപ്പെട്ട ചുഴിയില്‍ അകപ്പെടാതെ യാത്ര തുടര്‍ന്നേ പറ്റൂ എന്നും നടന്‍ പറയുന്നു.

'ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല.

ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതില്‍  അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്.

 എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍...' എന്നും പറഞ്ഞാണ് നടന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം സലിംകുമാറിന് ജന്മദിനാശംസകള്‍ അറിയിക്കുന്നതിനൊപ്പം നിരവധി കമന്റുകളുമായി എത്തുകയാണ് ആരാധകര്‍. ഇങ്ങനെ പേടിച്ചാലോ? നിങ്ങളെക്കെ മരിച്ചു കഴിഞ്ഞാലും നിങ്ങളുടെ അടയാളങ്ങള്‍ അവിടെ അവിടെ ആയി ഒക്കെ കാണും.

ഇത് ഒന്നും ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ള മനുഷ്യരെ കുറിച്ച്‌ ചിന്തിച്ചിട്ട് ഉണ്ടോ? അത് ചിന്തിച്ചാല്‍ ബഹു രസമാ, നൂറ്റാണ്ടുകള്‍ കടന്ന് ജീവിക്കാന്‍ താങ്കള്‍ നടത്തിയ അതിഗംഭീരമായ പരകായപ്രവേശം മാത്രം മതിയാകും. ഇനിയുമെത്രയെത്ര കഥാപാത്രങ്ങള്‍ ചെയ്യാനിരിക്കുന്നു..

സലീമേട്ടാ രാവിലെ തന്നെ ബേജാറാക്കല്ലേ. ചിരിച്ച്‌ കൊണ്ട് ഫൈറ്റ് ചെയ്യുക. ചുറ്റുമുള്ള വേറെ വഞ്ചികളിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ അതിലും കൂടുതല്‍ ഓട്ടകള്‍ കാണും. അതുകൊണ്ട് വെള്ളം കേറിയാലും ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിനു മുന്നിലൂടെയുള്ള റോഡിലൂടെ ആദ്യ ബസ് ഓടി തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം ബസില്‍ പോകവേ ആണ് വഴിയില്‍ വെച്ച്‌ റോഡരികില്‍ നില്‍ക്കുന്ന സലിം കുമാര്‍ എന്ന നടനെ ആദ്യമായി കാണുന്നത്. 

മുമ്പ് സിനിമകളില്‍ മാത്രം കണ്ടട്ടുള്ള ആ മുഖം നേരിട്ട് ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ആ ഒരു ആദ്യ കാഴ്ച്ച ആയിരുന്നു എങ്കില്‍ കൂടി വളരെ കൗതുകത്തോടെയും, സന്തോഷത്തോടെയും ആണ് എനിക്ക് അനുഭവപ്പെട്ടത്.

പിന്നീട് പല ഷൂട്ടിംഗ് ലൊക്കേഷനുകളില്‍, നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ സെലിബ്രേഷന്‍ (നോര്‍ത്ത് പറവൂര്‍ ടൗണ്‍ ഹാളില്‍) അങ്ങനെ പലയിടത്തും അകലെ നിന്നെങ്കിലും കാണാന്‍ സാധിച്ചിട്ടുണ്ട്.  

ഇനിയും ഒരുപാട് അധികം തുഴയാനുള്ള ഊര്‍ജവും, ശക്തിയും, ആരോഗ്യവും സര്‍വേശ്വരന്‍ ഒരുപാട് തരട്ടെ, തരും... ജന്മദിനാശംസകള്‍ സലിമേട്ടാ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !