മൂവാറ്റുപുഴ : അതിഥിത്തൊഴിലാളികളായ ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്നു പേർ പിടിയില്‍.
മുളവൂർ പേഴക്കാപ്പിള്ളി പള്ളിപ്പടി ഇബി ജംഗ്ഷൻ ഭാഗത്ത് ചെളിക്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമൊയ്തീൻ (നിസാർ 42), പേഴയ്‌ക്കാപ്പിള്ളി ഇബി ജംഗ്ഷൻ ചെളിക്കണ്ടത്തില്‍ സുധീർ (39) പുള്ളിച്ചാലില്‍ വീട്ടില്‍ ഇസ്മായില്‍ (48) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കടയില്‍ പോയി തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ സ്ക്കൂട്ടറില്‍ പിന്തുടർന്നെത്തിയ നിസാർ തടഞ്ഞ് നിർത്തി ലൈംഗീകമായി ഉപദ്രവിച്ചു. എതിർത്ത വീട്ടമ്മയെ മർദ്ദിക്കുകയായിരുന്നു.
ഇത് ഭർത്താവ് ചോദിച്ചതിലുള്ള വിരോധത്തില്‍ ഭർത്താവിനെ നിസാറിന്റെ ബന്ധുവായ സുധീറും സംഘവും ആക്രമിച്ച് സാരമായി പരിക്കേല്‍പ്പിച്ചു. ഇൻസ്പെക്ടർ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.