കോട്ടയം: രാഷ്ട്രീയ കേരളത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എന്നും, 60 വർഷമായി കനത്ത വെല്ലുവിളികൾ നേരിട്ട്, കേരളത്തിലെ കർഷകർക്കും, സാധാരണ ജനവിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടെടുത്ത് പാർട്ടി ധീരമായി മുന്നേറുകയാണെന്നും, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കേരള കോൺഗ്രസിൻ്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി 60 വിളക്കുകൾ തെളിയിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു പ്രഫ. ലോപ്പസ് മാത്യു.കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസും ചുവപ്പും വെള്ളയും ചേർന്ന എൽ.ഇ.ഡി ലൈറ്റുകളുടെ ദീപപ്രഭയിൽ തിളങ്ങി. പുതിയ കാലഘട്ടത്തിൽ കർഷകരും, യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും പ്രത്യേകം ശ്രദ്ധതിരിക്കണമെന്നും അല്ലാത്തപക്ഷം കർഷകർ ഉൽപാദന പ്രക്രിയകളിൽ നിന്നും പിന്തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ലോല പ്രശ്നങ്ങളും, വന്യമൃഗ ശല്യവുമെല്ലാം നേരിട്ട് കർഷകർ ബുദ്ധിമുട്ടുകയാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഇന്ത്യയിൽ ഏറ്റവും വലിയ അളവിലാണ്. ഇതിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക നടപടികൾ സ്വീകരിക്കണം. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.