ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇടഞ്ഞു ഗവർണർ.. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും നേരിട്ടെത്താൻ നിർദേശം

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം.

നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം.ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു. മലപ്പുറത്തെ സ്വർണക്കടത്ത് ഹവാല കേസുകൾ വിശദീകരിക്കണം. എന്തുകൊണ്ട് ഈ വിവരങ്ങൾ അറിഞ്ഞിട്ടും മറിച്ച് വെച്ചുവെന്നും അറിയിക്കണമെന്നും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വിവാദം കനത്തതോടെ തന്റെ പ്രതികരണം തെറ്റായി നൽകിയെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നല്‍കിയിരുന്നു. 

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്ക് വഴിവെച്ചെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !